പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് വൈദികര്‍
പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പുതുപ്പള്ളി പള്ളി വികാരി ഫാദര്‍ ഡോ. വര്‍ഗീസ് വര്‍ഗീസ് കല്ലൂര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പന്‍, ഫാ. ബ്ലസ്സന്‍ മാത്യു ജോസഫ്, ഫാ. വര്‍ഗീസ് പി. വര്‍ഗീസ് എന്നിവരും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി.
കലയുടെയും അക്ഷരത്തിന്റെയും അടിസ്ഥാന ഉറവിടമായി ദൈവത്തെ കാണുന്നത് മഹത്തായ ഭാരതീയ പാരമ്പര്യമാണെന്നും ആ പാരമ്പര്യം ലോകത്തിലെ എല്ലാ മതവിഭാഗങ്ങളിലും വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് പറഞ്ഞു.