നിലമ്പൂരിൽ വിജയിച്ചത് ലീഗ്, ഭാവിയിൽ അൻവറിന് സീറ്റ് കൊടുത്തേക്കാം- വെള്ളാപ്പള്ളി നടേശൻ
നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിൻ്റേതല്ലെന്നും ലീഗ് ആത്മാർഥമായി പ്രവർത്തിച്ചതിൻ്റെ ഫലമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആര്യാടന് മുഹമ്മദും മുസ്ലിംലീഗും തമ്മിൽ മുന്‍പ് നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ മറന്ന് ഒരേമനസ്സോടെ ഷൗക്കത്തിനെ വിജയിപ്പിക്കാന്‍ ലീഗ് തയ്യാറായി. വിജയത്തിലും മണ്ഡലത്തില്‍ ഉയര്‍ന്നുകാണുന്ന കൊടികള്‍ ലീഗിന്റേതാണ്. അതിനാല്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന്റേതല്ല, ലീഗിന്റേതാണ്. നിലമ്പൂരില്‍ ലീഗ് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.