നൂറ്റാണ്ടുകളുടെ ചരിത്രം പേറി പൊന്നാനി വെളിയങ്കോട് ജുമുഅത്ത് പള്ളി
നൂറ്റാണ്ടുകളുടെ ചരിത്രം പേറുകയാണ് മലപ്പുറം പൊന്നാനി വെളിയങ്കോട് ജുമുഅത്ത് പള്ളി. ഗാന്ധിജിക്കും നൂറുവർഷംമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ നികുതിനിഷേധ പ്രസ്ഥാനമാരംഭിച്ച വെളിയങ്കോട് ഉമർഖാസിയിലൂടെയാണ് ഈ പള്ളി പ്രശസ്തിയിലേക്കുയർന്നത്.
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സൂഫിവര്യനുമായ വെളിയങ്കോട് ഉമർ ഖാസിയുടെ ഒരിക്കലും മരിക്കാത്ത ധീരസ്മരണകൾ കൊണ്ട് സമ്പന്നമാണ് ഈ പള്ളി. അറിയപ്പെടുന്ന പണ്ഡിതൻ, ഭാവനാസമ്പന്നനായ കവി, കർമനിരതനായ സാമൂഹിക പരിഷ്കർത്താവ് തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം പകരംവെയ്ക്കാനില്ലാത്ത സംഭാവനകൾ നൽകി ഉമർ ഖാസി.
Content Highlights: