'അഞ്ച് പൈസ ഖജനാവിൽ ഇല്ല, എന്നിട്ടാണ് രണ്ട് ലക്ഷം കോടിയുടെ കെ-റെയിൽ'; പരിഹസിച്ച് സതീശൻ
കേന്ദ്ര അനുമതി വാങ്ങിയാലും കെ റെയിൽ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ റെയിൽ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കും. അന്ന് കണ്ടതിനേക്കാൾ രൂക്ഷമായ സമരം കേരളത്തിൽ ഉണ്ടാകും. കേരളത്തിനെ തകർക്കാൻ ഈ ഗവൺമെന്റിന് അധികാരമില്ല. അഞ്ച് പൈസ ഖജനാവിൽ ഇല്ല, എന്നിട്ടാണ് രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേരളത്തെ ശ്രീലങ്ക പോലെയാക്കാൻ ശ്രമിക്കുന്നത്, വി.ഡി.സതീശൻ പറഞ്ഞു.
Inshort- Opposition Leader V.D. Satheesan expressed a firm stance against the K-Rail project, stating it will not be allowed in Kerala, even with central approval.