നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന കഥ സി.പി.എമ്മിന്റേതെന്ന് വി.ഡി. സതീശൻ; കണ്ണൂർ കളക്ടർക്കും വിമർശനം

കൊച്ചി: എ.ഡി.എം. നവീന്‍ബാബു, സംരഭകനില്നിന്ന് 98,500 രൂപ കൈക്കൂലി വാങ്ങിയെന്ന കഥ സി.പി.എം. ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സി.പി.എം. നവീന്‍ബാബുവിന്റെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പു പറയണം. ജില്ലാ കളക്ടര്‍ക്ക് ഇതിലൊരു പങ്കാളിത്തമുണ്ട്. അദ്ദേഹം നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരുമ്പോള്‍ ഇത് ഓഫീസ് പരിപാടി ആണെന്ന് കളക്ടര്‍ പറയണമായിരുന്നെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Content Highlights: vd satheesan criticises cpm over suicide of adm naveenbabu