ഭീതി പരത്തി വണ്ടിപ്പെരിയാറില്‍ വീണ്ടും കടുവയിറങ്ങി

വണ്ടിപ്പെരിയാര്‍ : വീണ്ടും വണ്ടിപ്പെരിയാറില്‍ കടുവ. അരണക്കല്‍ എസ്റ്റേറ്റിലെത്തിയ കടുവ തോട്ടം തൊഴിലാളിയുടെ പശുവിനെയും വളര്‍ത്തുനായയെയും ആക്രമിച്ചു കൊന്നു.
വനംവകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  കൂട് സ്ഥാപിക്കുകയും മയക്കുവെടിവെച്ച് കടുവയെ പിടിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. 

Content Highlights: Tiger Attack in Vandiperiyar: Cow & Dog Killed