ബിജെപിക്ക് വെല്ലുവിളിയില്ല; വിജയ പ്രതീക്ഷയില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി ഇല്ലെന്നും 60 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു എതിരാളിയേയല്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന് ജനം അംഗീകാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി പ്രതിനിധി ടി.ജെ ശ്രീജിത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.