ഉത്ര കൊലക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പട്ടിക കൈമാറി
കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പട്ടിക പോലീസ് സര്‍ക്കാരിന് കൈമാറി. ഉത്രയുടെ മാതാപിതാക്കളുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. അതേ സമയം അഞ്ചല്‍ സി.ഐക്കെതിരെ സി.പി.ഐ രംഗത്തെത്തി.
കേരള പോലീസിന്റെ അന്വേഷ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാന കേസുകളില്‍ ഒന്നായി മാറുകയാണ് അതുകൊണ്ടാണ് അന്വേഷണ സമയത്ത് തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പോലീസ് തീരുമാനിച്ചത്. മികച്ച അഭിഭാഷകന്റെ അഭിപ്രായങ്ങള്‍ കേസ് അന്വേഷണത്തിന് സഹായകമാകുമെന്ന് പോലീസ് കരുതുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച അഭിഭാഷരുടെ പട്ടികയാണ് പോലീസ് തയാറാക്കിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അഞ്ചല്‍ സി.ഐ. വീഴ്ച വരുത്തി എന്ന ആരോപണവും ഉയരുന്നുണ്ട്.
Content Highlights: