Video | നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കട്ടായോ? ശ്രദ്ധിച്ചോളു, UPI ഇടപാടില്‍ പണികിട്ടും
യുപിഐ ഇന്ന് നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ യുപിഐ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനരഹിതമായ നമ്പറുകളില്‍ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കുമെന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. റീച്ചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായും മറ്റൊരാളുടെ പേരിലേക്ക് മാറിയ നമ്പറുകളുമായും ബന്ധിപ്പിച്ച യുപിഐ ഐഡികളാവും ഏപ്രില്‍ ഒന്ന് മുതല്‍ വേര്‍പ്പെടുത്തുക.
ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മൊബൈല്‍ നമ്പറുകള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യാനും ആ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനും എന്‍പിസിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി കഴിഞ്ഞു.