പടിഞ്ഞാറന്‍ യു.പിയിലെ കരിമ്പ് കര്‍ഷകര്‍ തിരഞ്ഞെടുപ്പില്‍ പക തീര്‍ക്കുമോ?

മഞ്ഞ് കാഴ്ച്ച മറയ്ക്കുന്ന പടിഞ്ഞാറൻ യു.പിയിലിപ്പോൾ കരിമ്പിന്റെ വിളവെടുപ്പ് കാലമാണ്. ചെളി നിറഞ്ഞ ഗ്രാമീണ വഴികളിൽ കരിമ്പ് കയറ്റിയ കാളവണ്ടികളും ട്രാക്റ്റർ ട്രോളികളും പഞ്ചസാര മില്ലുകൾ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുന്നു. പകലന്തിയോളം കാണാവുന്ന കാഴ്ച്ച. കരിമ്പിന്റെ മധുരമൊന്നും ഭൂരിഭാഗം കർഷകരുടെയോ കർഷകത്തൊഴിലാളികളുടെയോ ജീവിതത്തിനില്ല. 

തിരഞ്ഞെടുപ്പ് അടുത്തതോടെ കർഷകരുടെ മനസ്സിനിപ്പോൾ പതിവിലേറെ കഠിന്യമുണ്ട്. വിവാദ നിയമങ്ങളുടെ പേരിൽ 385 ദിവസത്തോളം ഗാസിപ്പൂർ അതിർത്തിയിൽ രാവും പകലും പ്രതിഷേധിച്ച കർഷകരുടെ മണ്ണാണിത്. 

Content Highlights: