സമരം നടത്തിയ കര്‍ഷകര്‍ക്കറിയാം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് - രാകേഷ് ടികായത്ത്


പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. കര്‍ഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ ഇവിടെ മുസാഫര്‍നഗര്‍ കലാപത്തിനു ശേഷമുള്ള ബി.ജെ.പി.യുടെ മേല്‍ക്കൈക്ക് ഇളക്കം തട്ടിയിരിക്കുന്നു. കലാപത്തിനുശേഷം ഇരുതട്ടിലായ ജാട്ടുകളും മുസ്ലിങ്ങളും വീണ്ടും ഒന്നിച്ചതോടെ ബി.ജെ.പി.യും എസ്.പി.-ആര്‍.എല്‍.ഡി. മഹാസഖ്യവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് മിക്കയിടത്തും. ആര്‍ക്കും പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കര്‍ഷകസംഘടനകള്‍ മിക്കയിടത്തും അഖിലേഷ് യാദവിന്റെയും ജയന്ത് ചൗധരിയുടെയും മഹാസഖ്യത്തെയാണ് അനുകൂലിക്കുന്നത്. മഹാസഖ്യത്തിന് പിന്തുണ നല്‍കാന്‍ കര്‍ഷകനേതാക്കളും പറയാതെ പറയുന്നു. ഈ പശ്ചാത്തലത്തില്‍ കര്‍ഷകനേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയവക്താവുമായ രാകേഷ് ടികായത്ത് മുസാഫര്‍നഗറിലെ സുജ്ലുവിലെ വീട്ടില്‍ മാതൃഭൂമി പ്രതിനിധി പ്രകാശന്‍ പുതിയേട്ടിക്ക് നല്‍കിയ അഭിമുഖം

Content Highlights: