ഇടതു സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഫലം: കെ.സുധാകരൻ
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പുഫലം എൽ.ഡി.എഫ് സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ മികച്ച മുന്നേറ്റത്തിൽ സംസ്ഥാനത്തെങ്ങും വിജയാഹ്ളാദത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. തൃക്കാക്കരയിൽ പി ടി തോമസിന്റെ ഭൂരിപക്ഷം ഇതിനോടകം ഉമ തോമസ് മറികടന്നു.