നരേന്ദ്ര മോദിക്കെതിരേ ട്വീറ്റ്; നടി ഓവിയക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ട്വീറ്റ് ചെയ്ത തെന്നിന്ത്യന്‍ നടി ഓവിയക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. ഗോ ബാക്ക് മോദി എന്ന് ട്വീറ്റ് ചെയ്തതിനാണ് മലയാളിയായ നടി ഓവിയക്കെതിരെ ബി.ജെ.പി. നേതാവ് അലക്‌സി സുധാകര്‍ പരാതി നല്‍കിയത്.
16000-ല്‍ അധികം പേരാണ് ഓവിയയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. അരലക്ഷത്തിലധികം പേര്‍ ട്വീറ്റ് ലൈക്ക് ചെയ്തു. ചൈനയും ശ്രീലങ്കയുമായി നടിക്കുള്ള ബന്ധം കൂടി പരിശോധിക്കണമെന്നും ബിജെപി നേതാവ് പരാതിയില്‍ ആവശ്യപ്പെടുന്നു
Content Highlights: