മൂത്രമൊഴിക്കുമ്പോൾ അസഹ്യവേദന, മരണത്തിന്റെ വക്കിൽ; ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടെന്ന് നന്ദന
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് പരാജയപ്പെട്ടെന്ന ആരോപണവുമായി പുനലൂർ സ്വദേശി ട്രാൻസ്ജൻഡർ നന്ദന. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടുവർഷങ്ങൾക്കിപ്പുറവും ശാരീരിക പ്രശ്നങ്ങൾ നേരിടുകയാണെന്ന് നന്ദന പറയുന്നു. മൂത്രനാളം അടഞ്ഞിരിക്കുകയാണ്, പിന്നുപയോഗിച്ച് ചെറുതായി കുത്തുമ്പോഴാണ് മൂത്രം പുറത്തുവരുന്നത്. ഒപ്പം അസഹ്യമായ വയറുവേദനയുമുണ്ട്. ഇതുവരെ ആരോടും ഒന്നും പറഞ്ഞിട്ടില്ല ഇപ്പോൾ മരണത്തിന്റെ വക്കിലെത്തിയതുകൊണ്ടാണ് പറയുന്നത്. ശസ്ത്രക്രിയാ പരാജയത്തെ തുടർന്ന് വേദനകൾ സഹിച്ച് കഴിയുകയാണെന്നും നന്ദന ആലപ്പുഴയിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: