'ഇ.പിക്ക് പാര്‍ട്ടി വിട്ടുപോകാനാകില്ല. നടപടിക്ക് കാരണമെന്തെന്ന് പാര്‍ട്ടി സെക്രട്ടറി പറയും'

ടി. പി രാമകൃഷ്ണൻ | ഫോട്ടോ : മാതൃഭൂമി
ടി. പി രാമകൃഷ്ണൻ | ഫോട്ടോ : മാതൃഭൂമി

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ നീക്കിയതിന് കാരണം പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് സിപിഎം നേതാവ് ടി.പി രാമകൃഷ്ണന്‍. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അത് അനുസരിക്കുക എന്ന നിലപാടാണ് തനിക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ളയാളാണ് ഇ.പിയെന്നും അദ്ദേഹത്തിന് പാര്‍ട്ടി വിട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജാവഡേക്കര്‍ ഇ.പി. യെ കാണാന്‍ ഇങ്ങോട്ട് വന്നതാണെന്നും അദ്ദേഹം അങ്ങോട്ട് പോയതല്ലെന്നും ടി.പി മാധ്യമങ്ങളോട് പറഞ്ഞു

'കേന്ദ്രകമ്മിറ്റി അംഗം കൂടിയായ പാര്‍ട്ടി നേതാവിനെ പുറത്താക്കിയ വിഷയത്തില്‍ ഞാന്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നത് ശരിയല്ല. അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിക്കും. 1968 ല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചശേഷം പാര്‍ട്ടി തീരുമാനം അനുസരിച്ച് വിവിധ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ആളുടെ സമ്മതം വാങ്ങി ചുമതലയേല്‍പ്പിക്കുന്നത് സാധാരണഗതിയില്‍ പാര്‍ട്ടി സ്വീകരിക്കുന്ന സമീപനമല്ല. ജനങ്ങള്‍ ഞങ്ങളിലര്‍പ്പിച്ച വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കും'  ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ തുടര്‍ഭരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു 

Content Highlights: GR Anil, CPM, LDF Convener, EP Jayarajan, ldf, bjp, jayarajan