'നിപ; 2018-നെ അപേക്ഷിച്ച് മരണ നിരക്ക് കുറയ്ക്കാനായത് ആശ്വാസം പകരുന്നു'
നിപ ബാധിച്ച് വെന്റലേറ്ററിലായ കുട്ടി തിരികെ ജീവിതത്തിലേക്ക്. ഒന്‍പതുവയസ് പ്രായമുളള കുട്ടി ആറുദിവസം വെന്റിലേറ്ററിലായിരുന്നു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററില്‍ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്നും നിപാ ചരിത്രത്തിലെ ആദ്യ അനുഭവമാണിതെന്നും കുട്ടിയെ രക്ഷിക്കാനായത് വലിയ നേട്ടമാണെന്നും മിംസ് ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ട് രോഗികളുടെയും ഇതുവരെയുള്ള ചികിത്സാ ചെലവും ആശുപത്രി ഏറ്റെടുത്തിട്ടുണ്ട്.
'കുട്ടിക്ക് വെന്റിലേറ്ററില്‍ മികച്ച പരിചരണം നല്‍കാന്‍ കഴിഞ്ഞതാണ് നേട്ടമായത്. റിബാവൈറിന്‍, റംഡിസീവര്‍ എന്നീ മരുന്നുകള്‍ അധിക ഡോസ് രോഗികള്‍ക്ക് നല്‍കിയിരുന്നു - ഡോക്ടര്‍ കെ. സതീഷ്‌കുമാര്‍. 2018-നെ അപേക്ഷിച്ച് മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതും നേരത്തെ രോഗം സ്ഥിരീകരിക്കാനായതും രോഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ കഴിയുമെന്നതും ആത്മവിശ്വാസം പകരുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Content Highlights: nipah patients mims, nipah kerala, nipah updates