സെറ്റ്സാരിയുടുത്ത് മുല്ലപ്പൂ ചൂടി ചൈന വൻമതിലിനു മുകളിൽ തിരുവാതിര; ഓണം കളറാക്കി വനിതാസംഘം

ചൈന വൻമതിലിനു മുകളിൽ തിരുവാതിര കളിച്ച് ഒൻപത് അംഗ വനിതാ സംഘം. തിരുവമ്പാടി സ്വദേശിനിയും നീലേശ്വരം ഗവൺമെന്റ് സ്കൂൾ അധ്യാപികയുമായ ഷീജയുടെയും കണ്ണൂർ സ്വദേശിനി ലീനയുടെയും നേതൃത്വത്തിലായിരുന്നു തിരുവാതിര. കണ്ണൂരിൽ നിന്നും പുറപ്പെട്ട 40 അം​ഗ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നവരാണ് ഇവരെല്ലാം. സെപ്തംബർ മൂന്നാം തീയ്യതിയാണ് സെറ്റ് സാരിയുടുത്ത് ചൈന വൻമതിലിനു മുകളിൽ ഇവർ തിരുവാതിര കളിച്ച് വിദേശികളെ പോലും ഞെട്ടിച്ചത്. 

Content Highlights: *Indian Women Perform Traditional Thiruvathira Dance on Great Wall of China