ഇരുവൃക്കകളും തകരാറിലായ ആദര്‍ശിന് സഹായവുമായി തിരുവഞ്ചൂരും വാസവനുമെത്തി; മാതൃഭൂമി ന്യൂസ് ഇംപാക്ട്
ആദര്‍ശിന്റെ പുഞ്ചിരി മായാതിരിക്കാന്‍ കൈത്താങ്ങായി മാതൃഭൂമി ന്യൂസ്. ഇരുവൃക്കകളും തകരാറിലായി ചികിത്സ മുടങ്ങിയ ആദര്‍ശിന്റെ ദുരവസ്ഥ അറിഞ്ഞ് സഹായ ഹസ്തവുമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവനും എത്തി. ആദര്‍ശിന്റെ തുടര്‍ ചികിത്സയ്ക്കും മുടങ്ങി കിടന്ന പെന്ഷന് ലഭിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു. മാതൃഭൂമി ന്യൂസ് ഇംപാക്ട്.