മൃതദേഹം ലഭിച്ചത് ഒരു കിലോമീറ്റർ ദൂരത്ത് നിന്ന്, മുഖം തിരിച്ചറിയാമായിരുന്നു - നഗരസഭാ ജീവനക്കാർ

ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായ സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് നിന്നാണ് ജോയിയുടേതെന്ന് സംശയിക്കുന്ന മൃതദേ​ഹം ലഭിച്ചതെന്ന് നഗരസഭയുടെ ജീവനക്കാർ. സംശയം തോന്നി നോക്കിയപ്പോഴാണ് മൃതദേ​ഹം കണ്ടത്. മുഖം തിരിച്ചറിയാവുന്ന അവസ്ഥയിലാണുണ്ടായിരുന്നതെന്നും അവർ പറഞ്ഞു. 48 മണിക്കൂറിലധികം നീണ്ട പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ നഗരസഭയുടെ ജീവനക്കാരാണ് തകരപ്പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. 

Content Highlights: thiruvananthapuram sanitizer worker missing body found