കേരളത്തിന്റെ അഭിമാനമായ നര്‍ത്തകി; രാജ്യമറിയുന്ന ആ കലാമണ്ഡലം സത്യഭാമ ഇതല്ല

കലാമണ്ഡലം സത്യഭാമ എന്ന പേര് നൃത്ത രംഗത്ത്, പ്രത്യേകിച്ചും മോഹിനയാട്ടത്തെ ഗൗരവമായി കാണുന്നവര്‍ക്ക് സുപരിചതമാണ്. ആ കലാമണ്ഡലം സത്യഭാമ അല്ല ഇന്ന് വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സത്യഭാമ! കേരളമറിയുന്ന, രാജ്യമറിയുന്ന ആ കലാമണ്ഡലം സത്യഭാമ വീണ്ടും ഓര്‍മ്മയില്‍ വരുന്നത് ഇതുപോലൊരു അശുഭ മുഹൂര്‍ത്തത്തിലാണ് എന്നതിന് നമുക്ക് ആ അതുല്യ പ്രതിഭയോട് ക്ഷമാപണം നടത്താം. മലയാളികള്‍ ആദരവോടെ സ്നേഹിക്കുന്ന, കേരളത്തിന്റെ അഭിമാനമായ നര്‍ത്തകിയായിരുന്നു അവര്‍.

Content Highlights: the real Kalamandalam Sathyabhama