പോലീസിന്റേത് ഏകപക്ഷീയമായ നടപടി - മുഹമ്മദ് ഷിയാസ്
വൈറ്റിലയിലെ ഹൈവേ ഉപരോധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മഹിളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ കഴമ്പില്ല എന്ന് പോലീസുകാര്‍ക്ക് എങ്ങനെ പറയാനാകുമെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
"ജനങ്ങള്‍ക്കു വേണ്ടി നടത്തിയ ജനകീയ സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടന്നത്. സമരം നടത്തുമെന്ന് മുന്‍കൂട്ടി പോലീസിനെ അറിയിച്ചിരുന്നു. നാട്ടില്‍ എല്ലാവര്‍ക്കും ഒരേ നീതിയാണ്. അത് ജനാധിപത്യ രീതിയില്‍ നടപ്പിലാക്കണം." - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: