കുട്ടികള്‍ മാത്രമല്ല അധ്യാപകരും പഠിച്ചുകൊണ്ടേയിരിക്കണം- എ.എന്‍.ഷംസീര്‍
കുട്ടികള്‍ മാത്രമല്ല അധ്യാപകരും നിരന്തരം പഠിച്ചുകൊണ്ടേയിരിക്കണമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ ഉപദേശിച്ചും കുട്ടികളുടെ പഠന നിലവാരത്തിലെ പോരായ്മകളെ ചൂണ്ടിക്കാണിച്ചുമായിരുന്നു പ്രസംഗം
'നിങ്ങളും പഠനത്തിന് വിധേയമാകണം. നിങ്ങള്‍ പണ്ട് പഠിച്ച കാര്യം ഇപ്പോഴത്തെ കുട്ടികളെ പഠിപ്പിച്ചാല്‍ ആരെങ്കിലും കേള്‍ക്കുമോ. ആ പഴയ കാലമല്ല. കോളേജ് അധ്യാപകര്‍ക്ക് ഫാക്കല്‍റ്റി ഇപ്രൂവ്‌മെന്റ് പ്രോഗ്രാമുണ്ട്. അതിന്റെ ഭാഗമാണിത്. ശനിയാഴ്ച ക്ലാസ് വെക്കാന്‍ തീരുമാനിച്ചാല്‍ എത്ര പേര്‍ അത് അംഗീകരിക്കും? ഈ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടണം. മൊബൈലില്‍ എല്ലാവരും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ലേ, അതുപോലെയാണിത്. എല്ലാവരെയും ജയിപ്പിക്കേണ്ട കാര്യമില്ല. എല്ലാവര്‍ക്കും എപ്ലസ് ആണ് സീറ്റ് കിട്ടുന്നില്ല എംഎല്‍എ എന്ന് പറഞ്ഞ് വന്നാല്‍ ഞങ്ങള്‍ എന്തുചെയ്യാനാണ്? മത്സരാധിഷ്ഠിത പരീക്ഷകളില്‍ നമ്മുടെ കുട്ടികള്‍ എവിടെയെത്തിയെന്ന് പരിശോധിക്കണം. സംസ്ഥാന സിലബസും കേന്ദ്ര സിലബസും മത്സരിക്കുമ്പോള്‍ ആരാണ് മുകളില്‍? കൃത്യമായ പരിശോധന നടത്താനാവണം'- അദ്ദേഹം പറഞ്ഞു.
Inshort | Speaker A.N. Shamseer emphasizes the need for continuous learning for teachers, highlighting the evolving educational landscape and the need for updated teaching methods.