ഇനി തൃണമൂലില്‍ പ്രവര്‍ത്തിക്കും, സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടു

മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടു. അവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി അവര്‍ ചര്‍ച്ച നടത്തി. സുഷ്മിത പാര്‍ട്ടി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്ത് വന്നു. യുവ നേതാക്കള്‍ പാര്‍ട്ടി വിടുമ്പോള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയരുന്നുവെന്നാണ് കപില്‍ സിബലിന്റെ വാദം.

ഇന്ന് രാവിലെ സുഷ്മിത തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുള്ള തന്റെ വിവരങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതോടെയാണ് സുഷ്മിത പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമായത്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും 2014 ലോകസഭ എം.പിയുമായിരുന്നു അവര്‍. 2019ല്‍ പരാജയപ്പെട്ടിരുന്നു. 

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടാണ് തന്റെ തോല്‍വിക്ക് കാരണമെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. അതോടൊപ്പം തന്നെ നിയമസഭാ സിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ടും എതിര്‍പ്പുണ്ടായിരുന്നു. രാഹുല്‍ ക്യാമ്പിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു സുഷ്മിത. ഇന്ന് രാവിലെയാണ് സോണിയ ഗാന്ധിക്ക് അവര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്.

Content Highlights: