വിഷുക്കൈനീട്ടം; ശാന്തിക്കാർക്ക് സുരേഷ് ഗോപി പണം നൽകിയത് വിവാദത്തിൽ
തൃശ്ശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ സുരേഷ് ഗോപി ബിജെപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലെ വടക്കുംനാഥ ക്ഷേത്രത്തിൽ മോൽശാന്തിക്ക് പണം നൽകിയതാണ് വിവാദത്തിലായിരിക്കുന്നത്. വിഷുദിനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും നൽകാൻ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ് ഗോപി മേൽശാന്തിക്ക് നൽകിയത്. സംഭവം അറിഞ്ഞ തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രനും ജില്ലയിലെ സിപിഐ-സിപിഎം നേതാക്കളും പ്രതിഷേധവുമായി ദേവസ്വം അധികൃതരെ ബന്ധപ്പെട്ടു.
Content Highlights: Suresh Gopi Vishukaineetam Controversy cochin devaswom board