22 ഓളം സിനിമയുണ്ടെന്ന് പറഞ്ഞു; അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തുകളഞ്ഞു- സുരേഷ്ഗോപി

സിനിമ പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്നും അദ്ദേഹം ചടങ്ങിൽ സംസാരിക്കവേ ഹാസ്യരൂപേണ അദ്ദേഹം പറഞ്ഞു

ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരിൽ അവർ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ. സുരേഷ് ഗോപി പറഞ്ഞു.

In Depth | Central Minister and South Indian actor Suresh Gopi shared his love for acting at a Kerala Film Chamber event, humorously stating he'd be "saved" if he lost his ministerial role due to acting. He mentioned committing to around 22 films, including "Ottaikkomban," and revealed that Union Minister Amit Shah, after reviewing the list of films, set the papers aside but indicated he could proceed. Suresh Gopi is eagerly awaiting further updates while balancing his duties as BJP MP from Thrissur.

Content Highlights: suresh gopi about his passion for acting and political dilemma