എം.പി.ക്കൊപ്പം സുജിത് ഭക്തന്റെ ഇടമലക്കുടി സന്ദര്‍ശനം; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം

ഡീൻ കുര്യാക്കോസ് എം.പി.ക്കൊപ്പം യൂട്യൂബർ സുജിത്ത് ഭക്തൻ ഇടമലക്കുടി സന്ദർശിച്ചതിൽ കോവിഡ് പ്രോട്ടോകോൾ ലംഘനമുണ്ടോയെന്ന് ആരോഗ്യ വകുപ്പും പരിശോധിക്കും.

ഇക്കാര്യത്തിൽ നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് സുജിത്ത് ഭക്തൻ ഡീൻ കുര്യാക്കോസ് എം.പി.ക്കൊപ്പം ഇടമലക്കുടി സന്ദർശിച്ചത്

Content Highlights: