''ഈ യൂണിഫോം ഞങ്ങള്‍ക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ പിന്നെന്താ പ്രശ്നം''
കോഴിക്കോട് ബാലുശ്ശേരി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളും അവിടെയുള്ള വിദ്യാര്‍ത്ഥികളും നമുക്കൊരു മാതൃകയാണ്. ലിംഗഭേദമില്ലാത്ത യൂണിഫോം എന്ന ആശയം നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ബാലുശ്ശരിയിലേത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ യൂണിഫോം ധരിച്ച് സ്കൂളിലേക്ക് എത്തിയപ്പോള്‍ അഭിനന്ദനങ്ങള്മാത്രമല്ല ഏറെ വിമര്‍ശനങ്ങളും ഈ കുട്ടികളെ തേടിയെത്തി.
പാന്റും ഷര്‍ട്ടും ആണുങ്ങളുടെ വേഷമാണെന്നും ഈ വസ്ത്രം പെണ്ണുങ്ങള് ധരിച്ചാല്‍ ലിംഗസമത്വം ഉണ്ടാവില്ല എന്നും ആയിരുന്നു പ്രധാന വിമര്‍ശനം. ഇങ്ങനെ കല്ലെറിയുന്നവരോട് ഈ കുട്ടികള്‍ക്ക് ഒന്നേ പറയാനുള്ളൂ.. "ഞങ്ങളുടെ യൂണിഫോം അടിപൊളിയാണ്. അത് ഞങ്ങള്‍ക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ പിന്നെന്താ പ്രശ്നം?". വിമര്‍ശനങ്ങളെ തള്ളിക്കളയുന്നതിനൊപ്പം കൂടുതല്‍ സ്കൂളുകള്‍ ഈ മാതൃക പിന്തുടരുമെന്ന പ്രതീക്ഷ കൂടി പങ്കുവെക്കുകയാണ് ഈ കുട്ടികള്‍
Content Highlights: