എസ്.പി.സി ദിനം; ലൈവായി പതാക ഉയര്‍ത്തല്‍, ഓണ്‍ലൈനില്‍ സല്യൂട്ടടിച്ച് കേഡറ്റുകള്‍

കോവിഡ് കാലത്ത് നഷ്ടമായത് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അനുഭവങ്ങള്‍ കൂടിയാണ്. പഠനം ഓണ്‍ലൈനായപ്പോള്‍ ദിനാചരണങ്ങളില്‍ ചിലത് പല സ്‌കൂളുകളും ആചരിച്ചത് വെര്‍ച്ച്വല്‍ രംഗത്താണ്. പത്തനംതിട്ട തട്ടയില്‍ എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇതാ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ദിനവും ഓണ്‍ലൈനായി ആചരിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ ആയി പതാക ഉയര്‍ത്തിയപ്പോള്‍ എസ്.പി.സി കേഡറ്റുകളെല്ലാം വീട്ടില്‍ നിന്ന് സല്യൂട്ട് നല്‍കി പ്രതിജ്ഞ ചൊല്ലി.

സി.പി.ഒ അനില്‍കുമാര്‍,എ.സി.പി.ഒ വീണാ ദേവി എന്നിവരുടെ  നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ പതാക ഉയര്‍ത്തല്‍  സംഘടിപ്പിച്ചത്.  എച്ച.എം ചന്ദ്രിക പത്തനംതിട്ട DNO Dysp പ്രദീപ്കുമാര്‍, ADNO സുരേഷ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് ആണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനം ആചരിക്കാന്‍ തീരുമാനിച്ചത് 

Content Highlights: