ദീജു C/O ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ; പണ്ട് തെരുവുപട്ടിയായിരുന്നു, ഇപ്പോ...
ഒന്നര വർഷം മുമ്പ് തലവെട്ടിപ്പിളർന്ന് പോലീസിന് മുന്നിൽ വന്നു പെട്ടതാണ്. പിന്നെ ശുശ്രൂഷിച്ച പോലീസുകാരുടെ അരുമയായി. ഹോസ്ദുർഗ് പോലീസ് പടക്കൊപ്പം സജീവ സാന്നിധ്യം. ദീജു C/O ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ.
മേഖലയിൽ ഏത് പോലീസ് ആക്ഷനുണ്ടായാലും അവർക്കൊപ്പം ദീജുവും കാണും. സ്റ്റേഷൻ അവന് വീടാണ്. സ്വർവർഗത്തിലുള്ള മറ്റൊന്നിനേയും അവർ സ്റ്റേഷൻ അതിർത്തിയിൽ കയറ്റില്ല. ദീജുവിനെപ്പറ്റി പറയാൻ പോലീസുകാർക്കും നൂറ് നാവാണ്.