ബഹിരാകാശത്തെത്തി ക്രൂ-10 അംഗങ്ങൾ; സ്വാഗതം ചെയ്ത് സുനിത വില്യംസ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി സ്‌പേക്‌സ് എക്‌സ് ക്രൂ-10 അംഗങ്ങള്‍. സുനിത വില്യംസിനും ബുച്ച് വില്‍മോറിനും പകരക്കാരായാണ് പുതിയ സംഘം എത്തിയത്. നാസയുടെ ആന്‍ മക്ക്‌ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. പുതിയ സംഘത്തിന് ഊഷ്മള സ്വീകരണമാണ് നിലവിലെ സംഘം നല്‍കിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന സുനിതയും വില്‍മോറും മാര്‍ച്ച് 19-ന് ഭൂമിയിലേക്ക് മടങ്ങും. നേരത്തെ രണ്ടുതവണ മാറ്റിവെച്ച വിക്ഷേപണമാണ് നാസ ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.