'ഞാൻ ഈശോയ്ക്ക് സാക്ഷ്യം കൊടുക്കുകയാണ്'; കായികമേളയിലെ തിരുവസ്ത്രമണിഞ്ഞ റഫറി
'ഒത്തിരി സന്തോഷത്തോടെയാണ് ഇത് ചെയ്യുന്നത്. ഞാനിത് ചെയ്യുമ്പോൾ ഈശോയ്ക്ക് സാക്ഷ്യം കൊടുക്കുകയാണ്.' മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽനിന്ന് സിസ്റ്റർ സബീന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയിലെ ത്രോ ഇനങ്ങളുടെ റഫറിയാണ് തിരുവസ്ത്രമണിഞ്ഞ ഈ കായികാധ്യാപിക.
1986ൽ ദേശീയ സ്കൂൾ മീറ്റിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള കായികതാരമാണ് സിസ്റ്റർ സബീന. പിന്നീട് കന്യാസ്ത്രീയായി. നിലവിൽ വയനാട് ദ്വാരക എ.യു.പി. സ്കൂളിലെ കായികാധ്യാപികയാണ്.
ക്യാമറ: അഭിലാഷ് ചിറക്കടവ്
In Short: Sister Sabeena, a former national athlete and now a sports teacher, served as a referee in throw events at the Kerala State School Sports Meet, proudly stating she does it with joy and as a testimony to her faith.
Content Highlights: Sister Sabeena, a former national athlete and now a sports teacher, served as a referee