‘തിരിച്ചുവരാൻ ടിക്കറ്റെടുത്തതായിരുന്നു, വിമാനത്താവളത്തിലെത്തി തിരിച്ച് റൂമിലേക്ക് പോരേണ്ടിവന്നു’
ദുബായിലും ഷാർജയിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണം നേരിട്ടനുഭവിച്ച ഞെട്ടലിലാണ് ഗായകൻ ബിജു നാരായണൻ. വിമാനസർവീസുകൾ നിലച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ ഷാർജയിലെ ഹോട്ടലിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. നാട്ടിലേക്ക് വരാൻ റാസൽ ഖൈമയിൽനിന്ന് കരിപ്പൂരേക്ക് ടിക്കറ്റെടുത്തതായിരുന്നു. വിമാനത്തിൽക്കയറാൻ എല്ലാം തയ്യാറായി നിൽക്കുമ്പോഴാണ് പൊടുന്നനേ പട്ടാളമെത്തി വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. പിന്നീട് ഹോട്ടലിലേക്ക് തന്നെ മടങ്ങിയെന്നും ഇപ്പോൾ സുരക്ഷിതനായിരിക്കുന്നുവെന്നും ബിജു നാരായണൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: Singer Biju Narayanan is stranded in Sharjah due to flight cancellations., The disruption was caused by Iran's missile attack in the region., He was at Ras Al Khaimah airport when the military took control., Biju Narayanan confirms he is currently safe in a hotel.