'ചാമ്പിക്കോ' ട്രെൻഡിനൊപ്പം ശശി തരൂരും; മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ആടിപ്പാടി എംപി
തൃക്കാക്കരയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ആടിപ്പാടി ശശി തരൂര്‍ എംപി. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനായി മഹിളാ കോണ്‍ഗ്രസ് തയ്യാറാക്കിയ ഇലക്ഷന്‍ ഗാനം പുറത്തിറക്കാനെത്തിയതായിരുന്നു തരൂര്‍.
പാട്ട് പുറത്തിറക്കിയ ശേഷം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവടുകള്‍ വെച്ചു. പിന്നാലെ തരൂരും അവര്‍ക്കൊപ്പം കൂടുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ചാമ്പിക്കോ' ട്രെന്‍ഡ് വീഡിയോ ചെയ്യാനും തരൂര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കൂടി.