ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു, മെൻസ് കമ്മീഷൻ വേണമെന്നാവശ്യം
ഷാരോണ്‍ വധക്കേസില്‍ വിധി പ്രസ്താവിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താൻ ശ്രമിച്ച ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രവർത്തകരെ പോലീസ് തടഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നില്‍ പടക്കം പൊട്ടിക്കലും പാലഭിഷേകവും നടത്താനും ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ പ്രതിഷേധിക്കാനും ആയിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. ഇവരില്‍ നിന്ന് ജഡ്ജിയുടെ കട്ടൗട്ടും അഭിഷേകത്തിനുള്ള പാലും പോലീസ് പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. രാഹുൽ ഈശ്വരായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയത്. യുവജന കമ്മീഷൻ, വനിതാ കമ്മീഷൻ മാതൃകയിൽ മെൻസ് കമ്മീഷൻ എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നതെന്നും എല്ലാ പാർട്ടിയിലുള്ളവർക്കും ഈ അപേക്ഷ നൽകുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
Inshort: Police prevented All Kerala Men`s Association from performing `milk abhishekam` on the judge`s cutout who delivered the verdict in the Sharon murder case.