കൊച്ചി നാവികസേനാ ആസ്ഥാനത്ത് സൈനിക വേഷത്തില്‍ നുഴഞ്ഞുകയറി യുവാവ്; വന്‍ സുരക്ഷാവീഴ്ച

കൊച്ചി നാവികസേനാ ആസ്ഥാനത്ത്  സുരക്ഷാ പരിശോധനയില്‍ വീഴ്ച. നാവികസേനാ ആസ്ഥാനത്ത് സൈനിക യൂണിഫോമില്‍ യുവാവ് കയറി  ഒരു മണിക്കൂറോളം ചെലവഴിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള വിവിഐപികള്‍ നാവിക സേനാ ആസ്ഥാനത്ത് നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സൈനിക യൂണിഫോമിലെത്തിയ യുവാവിനെ പിടികൂടിയത്. തിരുവനന്തപുരം ചിറയിന്‍ കീഴ്  സ്വദേശിയെ നേവല്‍ പോലീസ്  പിടികൂടി ഹാര്‍ബര്‍ പോലീസിന് കൈമാറി.

Content Highlights: