പട്ടേലിന്റെ ഓര്‍മ്മകളില്‍ രാജ്യം, ഏകതാപ്രതിമയില്‍ പുഷ്പങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രി
രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ഇന്ന് 149-ാം ജന്മദിനം. പട്ടേലിന്റെ ഓർമയ്ക്കായി സർക്കാർ പ്രഖ്യാപിച്ച ഏകതാദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് നടക്കുന്നത്. ഗുജറാത്തിലെ കെവാഡിയയിലുള്ള ഏകതാപ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരം അര്‍പ്പിച്ചു. പട്ടേല്‍ പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചനയും നടത്തി.