VIDEO | 'അയാളുടെ കാലം, ഇത് ഐറ്റം വേറെയാണ് മക്കളെ!' പറത്തിയത് 10 സിക്‌സ്; മാസ്സ് സെഞ്ചുറി

ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സെഞ്ചുറിയടിച്ചതിലൂടെ വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു. കഴിഞ്ഞ കളിയില്‍ കുഞ്ഞന്‍ ടീമായ ബംഗ്ലാദേശിനെതിരേയല്ലേ സെഞ്ചുറി തികച്ചതെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഡര്‍ബനിലെ തകര്‍പ്പന്‍ പ്രകടനമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ താരത്തെ പിന്തുണയ്ക്കുന്നവര്‍ കുറിച്ചത്. ഇത് അയാളുടെ കാലമാണ്, ഒറ്റയ്ക്ക് വഴി വെട്ടിവന്നവനാടാ, ചേട്ടന്‍ മാസ്സാണ്, ഇത് ഐറ്റം വേറെയാണ് മക്കളെ തുടങ്ങിയ അടിക്കുറിപ്പുകളോടെ നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്.