20 അടി നീളമുള്ള ബാറ്റും 500 ബോളും; മണൽത്തരികളിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി സുദർശൻ പട്‌നായിക്
ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മണൽശില്പമൊരുക്കി സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. 500 ക്രിക്കറ്റ് ബോൾ ഉൾപ്പെടുന്ന 20 അടി നീളമുള്ള ബാറ്റിന്റെ രൂപമാണ് ഒഡിഷയിലെ നീലാദ്രി ബീച്ചിൽ സുദർശൻ ഒരുക്കിയത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെയും ലോകകപ്പിന്റെയും ചിത്രവും ഇതിലുണ്ട്.