ഐ.എഫ്.എഫ്.കെ. ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയത് അപമാനിക്കുന്നതിന് തുല്യമെന്ന് സലിംകുമാര്‍
ഐ.എഫ്.എഫ്.കെ.യുടെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലിംകുമാറിനെ ഒഴിവാക്കി. അവാര്‍ഡ് ജേതാക്കളാണ് തിരിതെളിയിക്കേണ്ടിയിരുന്നതെന്നും തന്നെ ഒഴിവാക്കിയ നടപടി അപമാനിക്കുന്നതിന് തുല്യമാണ് എന്നും സലിംകുമാര്‍ പ്രതികരിച്ചു. വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണ് എന്നതുകൊണ്ടാണ് ഒഴിവാക്കിയത് എന്ന മറുപടിയാണ് ലഭിച്ചതെന്നും സലിംകുമാര്‍ പറയുന്നു.
തന്നെ ഒഴിവാക്കിയതിനുപിന്നില്‍ രാഷ്ട്രീയമാണെന്നും കലാകാരന്മാരെ എന്തുവേണമെങ്കിലും ചെയ്യാം എന്ന സര്‍ക്കാരിന്റെ നിലപാടിന് ഉദാഹരണമാണ് പുരസ്‌കാരം മേശപ്പുറത്തുവെച്ചു നല്‍കിയതില്‍ നിന്നും മനസിലാക്കേണ്ടതെന്നും സലിംകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മാത്രമല്ല, സിപിഎം ഭരിക്കുമ്പോഴും താന്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടെന്ന് സലിംകുമാര്‍ പറഞ്ഞു.
Content Highlights: