മോഡലുകളുടെ മരണം; പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടു പോയതായി പരാതി

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടു പോയതായി പരാതി. ചെറായിയിലുള്ള തന്റെ വീട്ടില്‍ നിന്ന് തന്നെ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയതായി സൈജു തന്നെയാണ് മുനമ്പം പോലീസില്‍ പരാതി നല്‍കിയത്. 

തട്ടിക്കൊണ്ടുപോയവരില്‍ ഒരാളെ തനിക്ക് മുന്‍ പരിചയമുള്ളതായും മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സൈജു പരാതിയില്‍ പറയുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

Content Highlights: