റെയർ ജെംസ് എറണാകുളം ജില്ലാതല മത്സരങ്ങൾ നടന്നു
മാതൃഭൂമിയും ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന റെയർ ജെംസിന്റെ എറണാകുളം
ജില്ലാതല മത്സരം നടന്നു. പ്രിയാൻശ് നായർ (ഭവൻസ് വിദ്യാമന്ദിർ, എരൂർ), ആർണവ് മേനോൻ (വിദ്യോദയ സ്കൂൾ,തേവയ്ക്കൽ),ജോൺ പോൾ ബിജു (സെന്റ് ലിറ്റിൽ തെരേസാസ് എച്ച്.എസ്., വാഴക്കുളം) എന്നിവർ വിജയികളായി.
വിദ്യാഭ്യാസ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ വിജയികളായ 12 പേരാണ് ജില്ലാതലത്തിൽ എത്തിയത്. 150ലേറെ വിദ്യാർഥികളാണ് നാല് വിദ്യാഭ്യാസ ജില്ലകളിൽ നിന്നുമായി മത്സരിച്ചത്.
റെയർ എർത്ത് മൂലകങ്ങളെ കുറിച്ചുള്ള പ്രൊജക്ടാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്.ജില്ലാതലത്തിൽ വിജയികളായവർ സംസ്ഥാനതലത്തിൽ മത്സരിക്കും
