റൈഡ് എഗൈൻസ്റ്റ് ഡ്രഗ്സ്; ശ്രദ്ധേയമായി മാതൃഭൂമി ഡോട്ട് കോം ബൈക്ക് റാലി
കൊച്ചി: ലഹരി പദാർഥങ്ങൾ ഉപേക്ഷിച്ച് ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്ന് ചലച്ചിത്ര താരം രഞ്ജിത്ത് സജീവ്. ലഹരിക്കെതിരേ മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച മോട്ടോർ ബൈക്ക് റാലി റൈഡ് എഗൈൻസ്റ്റ് ഡ്രഗ്സ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും ആസ്റ്റർ മെഡ്സിറ്റിയും ചേർന്ന് ലുലുമാളുമായി സഹകരിച്ചാണ് റാലി സംഘടിപ്പിച്ചത്. സ്പൈസ് കോസ്റ്റ് ഹാർലി ഡേവിഡ്‌സൺ ക്ലബ് അംഗങ്ങൾ പങ്കെടുത്ത റാലി മാതൃഭൂമി മഞ്ഞുമ്മൽ ഓഫീസിൽ നിന്നാരംഭിച്ച് ഇടപ്പള്ളി ലുലുമാളിൽ അവസാനിച്ചു. നൂറോളം റൈഡർമാരാണ് ബൈക്ക് റാലിയുടെ ഭാഗമായത്.
'ലഹരി പദാർഥങ്ങൾ ഉപേക്ഷിക്കുകയും ശാരീരികവും മാനസികവുമായി ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ഒരു നടൻ എന്ന രീതിയിൽ എനിക്ക് നന്നായി പെർഫോം ചെയ്യാൻ സാധിക്കുകയുള്ളൂ. നമ്മുടെ ആരോഗ്യത്തെ നമ്മൾ തന്നെ കാത്തുസൂക്ഷിക്കണം. ഇക്കാര്യം തന്നെയാണ് ഇന്നത്തെ യുവതലമുറയിലുള്ളവരോടും പറയാനുള്ളത്. '- നടൻ രഞ്ജിത്ത് സജീവ് പറഞ്ഞു.
Inshort: Actor Ranjith Sajeev flags off a bike rally against drugs, urging youth to prioritize physical and mental health. Organized by Mathrubhumi.com & Aster Medcity.