കുളത്തൂപ്പുഴയില്‍ സമൂഹവ്യാപനം അറിയാന്‍ റാന്‍ഡം ടെസ്റ്റ് തുടങ്ങി
കൊല്ലം: കോവിഡ് രോഗിയായ കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായി നേരിട്ട് ഇടപഴകിയ 13 പേരുടെ പരിശോധന ഫലം ഇന്ന് കിട്ടും. രോഗിയുമായിസമ്പര്‍ക്കത്തില്‍ വന്ന 36 പേരെ നിരീക്ഷണത്തിലാക്കിയെന്ന് കൊല്ലം ജില്ലാകളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ പറഞ്ഞു. കോവിഡ് സമൂഹത്തിലേക്ക് വ്യാപിച്ചോയെന്നറിയാന്‍ കുളത്തൂപ്പുഴയില്‍ ആരോഗ്യവകുപ്പ് റാന്‍ഡം പരിശോധന തുടങ്ങി.
സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍ എങ്കിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചുവെന്ന് കളക്ടര്‍ അറിയിച്ചു.
Content Highlights: