കേരളം വളരണം, കുട്ടികള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കണം, അതാണ് ബിജെപിയുടെ ദൗത്യം -രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജീവിനെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായാണെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.
ജനങ്ങളുടെ പിന്തുണയാണ് തന്റെ ശക്തിയെന്ന് സംസ്ഥാന അധ്യക്ഷ ചുമതലയേറ്റ ശേഷം പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
'തിരുവനന്തപുരത്ത് തന്നെ സ്ഥാനാര്‍ഥിയാക്കിയത് അപ്രതീക്ഷിതമായിരുന്നു. അന്ന് നല്‍കിയ മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. സന്തോഷകരവും അഭിമാനകരവുമായ ഒരു ഉത്തരവാദിത്തമാണ് പാര്‍ട്ടി എനിക്ക് നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു'-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
'നമ്മുടെ യുവത്വത്തിന് കഴിവുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ട് കേരളം പിന്നോട്ട് പോകുന്നു. കടം വാങ്ങി നടക്കുന്ന അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തുന്നു. എന്തുകൊണ്ട് കുട്ടികള്‍ പുറത്തേക്ക് പോകുന്നു. കര്‍ണാടകയില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നു. എന്തുകൊണ്ട് കേരളത്തില്‍ ഇത് നടക്കുന്നില്ല. കേരളത്തിലെ രണ്ട് പാര്‍ട്ടികള്‍ പാലിക്കപ്പെടാത്ത വാഗ്ദാനം നല്‍കിയതിനാല്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. കേരളം വളരണം, കുട്ടികള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കണം. സംരംഭങ്ങള്‍ വരണം. അതാണ് ബിജെപിയുടെ ദൗത്യം. തകര്‍ന്ന് കിടന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മോദി മികച്ചതാക്കി. ബിജെപി പുതിയ ഇന്ത്യയാക്കി മാറ്റി'
'അവസരങ്ങള്‍ ഉള്ള സ്ഥലത്തേക്കാണ് യുവത്വം പോകുന്നത്. സംസ്ഥാനത്ത് നിന്നും യുവത്വം പോയാല്‍ നിക്ഷേപങ്ങള്‍ ഇവിടെ സംഭവിക്കില്ല. വികസന സന്ദേശം ഒരു ടീം ആയി നമുക്ക് ഓരോ വീട്ടിലും എത്തിക്കണം. വികസിത ഇന്ത്യ പോലെ വികസിത കേരളം ഉണ്ടാവണം. ബിജെപിയെ അധികാരത്തില്‍ കൊണ്ട് വരികയാണ് എന്നെ ഏല്‍പ്പിച്ച ദൗത്യം. അത് നടത്തിയിട്ടേ ഞാന്‍ ഇവിടെ നിന്ന് പോവുകയുള്ളു. എന്റെ മുഴുവന്‍ സമയവും ഞാന്‍ നല്‍കും'-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
Inshorts| Rajeev Chandrasekhar takes charge as BJP`s Kerala president, promising development and a brighter future for Kerala`s youth. Focus on job creation and economic growth.
Content Highlights: Rajeev Chandrasekhar appointed as BJP`s Kerala state president.