പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി വാട്ടർ ടാങ്കിൽ ഉപേക്ഷിക്കുന്നുവെന്ന് പരാതി
ജനവാസകേന്ദ്രത്തിൽ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിക്കുന്നുവെന്ന് പരാതി. കാസർകോട് പനയാലിലെ ഉപയോഗശൂന്യമായ ടാങ്കിലാണ് പാമ്പുകളെ പ്ലാസ്റ്റിക് ചാക്കിലാക്കി തള്ളുന്നത്.
മുമ്പ് പാമ്പുകളെ പിടിക്കുന്നയാൾ അവയെ ചാക്കിലാക്കി ഈ ടാങ്കിലിടും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വനംവകുപ്പ് അധികൃതരെത്തി എടുത്തുകൊണ്ടുപോവുകയാണ് ചെയ്യാറുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇപ്പോൾ അങ്ങനെയില്ല. മുമ്പ് പാമ്പുകളെ പിടിച്ചിരുന്നയാളോട് ചോദിച്ചപ്പോൾ നാലുമാസമായി പണി നിർത്തിയിട്ട് എന്ന മറുപടിയാണ് ലഭിച്ചത്.
ഇക്കാലയളവിലും പാമ്പുകളെ ടാങ്കിൽ കൊണ്ടിടാറുണ്ടെന്ന് അറിയില്ലായിരുന്നു. പക്ഷേ ഇടയ്ക്ക് പരിശോധിച്ചപ്പോൾ പാമ്പ് അനങ്ങുന്നത് കണ്ടിരുന്നു. ഇപ്പോൾ പാമ്പ് ചത്ത് ദുർഗന്ധം വമിക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
Content Highlights: