പി.വി.ഗംഗാധരന് കോഴിക്കോടിന്റെ ആദരം; പുഷ്പ ജങ്ഷന് മുതല്‍ ആനിഹാള്‍ ജങ്ഷന് വരെ ഇനി പി.വി.ജി റോഡ്
സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് നിറഞ്ഞുനിന്ന പി.വി.ഗംഗാധരന് കോഴിക്കോടിന്റെ ആദരം. കോഴിക്കോട് പുഷ്പ ജംഗ്ഷന് മുതല്‍ ആനിഹാള്‍ ജംഗ്ഷന് വരെയുള്ള റോഡ് ഇനി മുതല്‍ മാതൃഭൂമി മുന്‍ ഡയറക്ടറും സിനിമ നിര്‍മ്മാതാവുമായിരുന്ന പി.വി ഗംഗാധരന്റെ പേരില്‍ അറിയപ്പെടും. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് റോഡ് നാമകരണം ചെയ്തത്.
കോഴിക്കോട് കോര്പറേഷന് മേയര്‍ ഡോ. ബീനാഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, മാതൃഭൂമി ചെയര്മാന് ആന്റ് മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്കുമാര്‍, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി നിധീഷ്, പിവിജിയുടെ ഭാര്യ ഷെറിന് ഗംഗാധരന്, മക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.