ഇവിടുത്തെ SC,STക്കാർ നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട മനുഷ്യർ; അടൂരിന് മറുപടിയുമായി പുഷ്പവതി
ദളിത്-സ്ത്രീ സംവിധായകർക്കെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിന് മറുപടിയുമായി ഗായിക പുഷ്പവതി.
തെറ്റായ നിലപാടാണ് അദ്ദേഹത്തിന്റേത്. ഉടന്‍ തന്നെ അതിനൊരു മറുപടി കൊടുക്കാന്‍ പറ്റി. പക്ഷേ, സദസ്സില്‍നിന്ന് ആരും അതിനെതിരേ പ്രതികരിച്ചില്ലല്ലോ എന്നൊരു പ്രയാസം തോന്നി. അദ്ദേഹം പറഞ്ഞതിന് ഒരുപാട് പേര്‍ കൈയടിച്ചു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഇവിടുത്തെ എസ്.സി,എസ്.ടി വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരായ മനുഷ്യര്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിട്ടുള്ളവരാണ്. ഞങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ അധ്വാനിച്ച്, സ്വന്തമായി വരുമാനമില്ലാതെ ജീവിച്ചിരുന്ന സമൂഹമായിരുന്നു. വിദ്യാഭ്യാസം കിട്ടിയിട്ട് തന്നെ പതിറ്റാണ്ടുകളേയായിട്ടുള്ളൂ. അത്തരത്തിലൊരു സമൂഹം ഉയര്‍ന്നുവരാന്‍ ഇടതുപക്ഷം മുന്നോട്ടുവെച്ച പോളിസിയെ അടിച്ചമര്‍ത്തുന്ന നിലപാടായിരുന്നു അത്. പുഷ്പവതി പറഞ്ഞു.