VIDEO | ഇടതും ബി.ജെ.പിയും ചിത്രത്തിലേ ഇല്ല, പ്രിയങ്കയെ നെഞ്ചേറ്റി വയനാട്

രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി, ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി ഇനി വയനാടിനെ നയിക്കും. ബാലറ്റ് പെട്ടി പൊട്ടിക്കുംമുമ്പേ തന്നെ എതിരാളികള്‍ പോലും ഉറപ്പിച്ചതായിരുന്നു പ്രിയങ്കയുടെ വിജയം. ഒറ്റകാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളു. ഭൂരിപക്ഷം എത്ര വരെ പോകുമെന്ന്. സഹോദരന് രാഹുലിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും തിളക്കമാര്‍ന്ന വിജയത്തോടെ പ്രിയങ്കയെ വയനാട്ടുകാര്‍ നെഞ്ചേറ്റിയിരിക്കുന്നു.
തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി അങ്കത്തില്‍ തന്നെ ജനഹൃദയം തൊട്ടറിഞ്ഞ വിജയം. പ്രിയങ്കയുടെ തേരോട്ടത്തില്‍ ഇടതുപക്ഷവും ബിജെപിയും ചിത്രത്തിലേ ഇല്ലായിരുന്നു. മണ്ഡലം രൂപീകൃതമായ 2009 മുതല്‍ കോണ്‍ഗ്രസ് കോട്ടയായ വയനാട്ടില്‍ ഇനി പ്രിയങ്കയുടെ കാലമാണ്.