VIDEO | വാഹനംനിര്‍ത്തി പ്രിയങ്ക നേരേ സത്യൻ മൊകേരിക്കടുത്തേക്ക്; കൈ കൊടുത്ത് ആശംസനേര്‍ന്ന് നേതാക്കള്‍

നിലമ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ മൊകേരി. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയില്‍ വെച്ച് സത്യന്‍ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വേദിയില്‍ സത്യന്‍ മൊകേരിയുടെ അടുത്തെത്തി അവര്‍ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകള്‍ നേര്‍ന്നാണ് ഇരുവരും പിരിഞ്ഞത്.