പോത്തൻകോട് യുവാവിനെ കൊലപ്പെടുത്തി കാൽ വെട്ടിയെറിഞ്ഞ സംഭവം; ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തി കാൽ വെട്ടിയെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. ഓട്ടോ ഡ്രൈവർ കണിയാപുരം സ്വദേശി രഞ്ജിതാണ് പിടിയിലായത്. രാത്രി രണ്ടു മണിയോടെ ആറ്റിങ്ങലിലെ ഭാര്യ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

പന്ത്രണ്ടംഗ സംഘമായിരുന്നു ആക്രമണത്തിനു പിന്നിൽ. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.  ഓട്ടോറിക്ഷയിലും ബൈക്കുകളിലും എത്തിയ അക്രമികൾ, സുധീഷിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. രക്തംവാർന്നാണ് സുധീഷ് മരിച്ചത്. 

Content Highlights: